URLകളുടെ ഒരു ലിസ്റ്റിലേക്ക് ആക്സസ് ചെയ്യുന്നത് തടയുക

ലിസ്‌റ്റ് ചെയ്‌ത URL-കളിലേക്കുള്ള ആക്‌സസ്സ് തടയുന്നു.

ബ്ലാക്ക്‌ലിസ്‌റ്റ് ചെയ്‌ത URL-കളിൽ നിന്ന് വെബ് പേജുകൾ ലോഡ് ചെയ്യുന്നതിൽ നിന്ന് ഈ നയം ഉപയോക്താവിനെ തടയുന്നു. ബ്ലാക്ക്‌ലിസ്‌റ്റ് ചെയ്യേണ്ട URL-കൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുന്ന URL പാറ്റേണുകളുടെ ലിസ്‌റ്റ് 'ബ്ലാക്ക്‌ലി‌സ്‌റ്റ്' നൽകുന്നു.

ഓരോ URL പാറ്റേണും ലോക്കൽ ഫയലുകൾക്കായുള്ള പാറ്റേണോ ഒരു ജെനറിക് URL പാറ്റേണോ ആകാം. പ്രാദേശിക ഫയലുകൾ 'file://path' എന്ന ഫോർമാറ്റിലുള്ളതാണ്, അതിൽ പാത്ത് എന്നത്, തടയുന്നതിനുള്ള ഒരു സമ്പൂർണ്ണ പാത്തായിരിക്കും. ആ പാത്ത് പ്രിഫിക്‌സായുള്ള എല്ലാ ഫയൽ സിസ്‌റ്റം ലൊക്കേഷനുകളും തടയുന്നതാണ്.

ഒരു ജെനറിക് URL പാറ്റേൺ 'scheme://host:port/path' ഫോർമാറ്റിലുള്ളതാണ്.
അത് നിലവിലുണ്ടെങ്കിൽ, നിർദ്ദിഷ്‌ട സ്‌‌കീമിനെ മാത്രം തടയും. scheme:// പ്രിഫിക്‌സ് വ്യക്തമാക്കിയിട്ടില്ലെങ്കിൽ, എല്ലാ സ്‌കീമുകളെയും തടയും.
ഹോസ്‌റ്റ് ആവശ്യമാണ്, അത് ഹോസ്‌റ്റ് പേരോ IP വിലാസമോ ആയിരിക്കാം. ഹോസ്‌റ്റ് പേരിന്റെ ഉപഡൊമെയ്‌നുകളെയും തടയുന്നതാണ്. ഉപഡൊമെയ്‌നുകൾ തടയുന്നത് ഒഴിവാക്കാൻ ഹോസ്‌റ്റ് പേരിന് മുമ്പ് '.' ഉൾപ്പെടുത്തുക. പ്രത്യേക ഹോസ്‌റ്റ് പേരായ '*' എല്ലാ ഡൊമെയ്‌നുകളെയും തടയും.
ഓപ്‌ഷണൽ പോർട്ട് എന്നത് 1 മുതൽ 65535 വരെയുള്ള സാധുതയുള്ള നമ്പറാണ്. ഒന്നും വ്യക്തമാക്കിയിട്ടില്ലെങ്കിൽ, എല്ലാ പോർട്ടുകളെയും തടയും
ഓപ്‌ഷണൽ പാത്ത് വ്യക്തമാക്കിയിട്ടുണ്ടെങ്കിൽ, ആ പ്രിഫിക്‌സിലുള്ള പാത്തുകളെ മാത്രം തടയും.

URL വൈറ്റ്‌ലിസ്റ്റ് നയത്തിൽ ഒഴിവാക്കലുകളെക്കുറിച്ച് വിവരിച്ചിരിക്കാം. ഈ നയങ്ങൾ 1000 എൻട്രികളിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു; പിന്നീടുള്ള എൻട്രികളെ നിരസിക്കും.

അപ്രതീക്ഷിതമായ പിശകുകളിലേക്ക് നയിക്കുമെന്നതിനാൽ ആന്തരിക 'chrome://*' URL-കളെ തടയുന്നതിന് ശുപാർശ ചെയ്യില്ലെന്ന് ഓർമ്മിക്കുക.

ഈ നയം സജ്ജമാക്കിയിട്ടില്ലെങ്കിൽ, ബ്രൗസറിൽ URL ഒന്നും തന്നെ ബ്ലാക്ക്‌ലിസ്‌റ്റ് ചെയ്യില്ല.

Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
URLകളുടെ ഒരു ലിസ്റ്റിലേക്ക് ആക്സസ് ചെയ്യുന്നത് തടയുക

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome\URLBlacklist
Value Name{number}
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)